Breaking

Saturday, April 1, 2017

EVM ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പറ്റുമോ ?


നഹീന്ന് പറഞ്ഞാ നഹി ഒന്ന് 
പോടോ ഹേ..
EVM ഉപയോഗിച്ച് തിരഞ്ഞെടുപ്പ്
അട്ടിമറിക്കാൻ പറ്റുമോ... എന്ന ചോദ്യത്തിന്റെ ഉത്തരമാണ് മുകളിൽ പറഞ്ഞത്
നഹീന്ന് പറഞ്ഞാ നഹി ഒന്ന് പോടോ ഹേ.. എന്ന്.

പ്രിയ തോൽവി മിത്രങ്ങളേ..
തിരഞ്ഞെടുപ്പിൽ തോറ്റതിന് EVM നെ പഴിക്കരുതേ.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ , ജനഹിത വാഴ്ച്ച നടത്താൻ പര്യാപ്തമാക്കുന്ന പ്രധാന വഴികളിൽ ഒന്നിന് പോരായ്മ ഉണ്ട് എന്ന് പറഞ്ഞാൽ അത് അതീവ ഗുരുതരവും അപകടകരവുമാണ് !
അതിൽ സംശയമില്ല...!

എന്ന് വച്ച് തോറ്റതിന് കാരണമായി ആ പാവം
Electronic voting machine - നെ
പഴിക്കരുതേ എന്നാണ് ഈയുള്ളവന്റെ
എളിയ അഭിപ്രായം

പതിവുപോലെ ഹിറ്റ്ലർക്കും ജനപിന്തുണ ഉണ്ടായിരുന്നു .എന്നോ...
ജനങ്ങൾക്ക് വിവരമില്ല എന്നോ..
പറഞ്ഞ് നിൽക്കുന്നതാണ് നല്ലത് !

എന്നിരുന്നാലും
സാധാരണക്കാരനിൽ തോറ്റവന്മാരുടെ ഉടായിപ്പ് ഉണ്ടാക്കുന്ന കൺഫ്യൂഷൻ ചെറുതല്ല
എന്നതിനാൽ തന്നെ ഇതിന്റെ സത്യം എന്താണെന്ന് ജനങ്ങൾ അറിയണം. ആ സത്യത്തിലേക്ക് ഒന്ന് എത്തി നോക്കനാണ്
ദേ... ദീ.. പോസ്റ്റ്...

( 2013 ൽ ഈ വിഷയം സുപ്രീം കോടതിക്ക് നേരിട്ട് ബോധ്യപ്പെട്ടതാണ് എങ്കിലും )

1. EVM ൽ ബ്ലുടൂത്ത് ചിപ്പുകൾ ഘടിപ്പിച്ച് മൊബൈൽ പോലുള്ള ഇലക്ട്രോണിക്ക് ഉപകരണങ്ങൾ ഉപയോഗിച്ച് നിയന്ത്രിക്കാൻ കഴിയുമോ..?

നോ നെവർ. കാരണം
ലക്ഷകണക്കിന് വോട്ടിങ്ങ് മെഷിനുകളും
വ്യത്യസ്ഥരാഷ്ട്രീയ സാമൂഹിക വീക്ഷണങ്ങളുള്ള
കേന്ദ്ര,സംസ്ഥാന ഉദ്യോഗസ്ഥരടക്കമുള്ള
100 കണക്കിന് ആളുകളുടെ കൈകളിലൂടെ കടന്ന് പോകുന്നതിനാൽ ഇത്തരം രഹസ്യനീക്കം ഒബാമ വിചാരിച്ചാൽ പോലും നടക്കൂല.


2. ഇന്റർനെറ്റ് വഴി EVM ഹാക്ക് ചെയ്യാനും അതുവഴി റിസൾട്ടിനെ സ്വാധീനിക്കാനും സാധിക്കുമോ?


EVM അതിന്റെ ഒരു പ്രവർത്തനഘട്ടത്തിലും
ഇൻറർനെറ്റുമായി ഘടിപ്പിക്കുന്നില്ല. അതിനാൽ ഹാക്ക് ചെയ്യുക അസാധ്യമാണ്.


3. ഏതെങ്കിലും ഒരു സ്ഥാനാർത്ഥിയേയോ.. പാർട്ടിയേയോ.. സഹായിക്കാൻ 
ഏത് ബട്ടൺ അമർത്തിയാലും ഒരു ചിഹ്നത്തിൽ വോട്ട് വീഴുന്ന രീതിയിൽ മെഷിൻ നിർമ്മിച്ച് നൽകാൻ സാധിക്കുമോ..?


ഇല്ല. കാരണം സ്ഥാനാർത്ഥിയുടെ പേരും ചിഹ്നവും പതിപ്പിച്ചല്ല മെഷിൻ നിർമ്മിക്കുന്നത്. പേരും ചിഹ്നവും അതത് തിരഞ്ഞെടുപ്പ് മണ്ഡലങ്ങളിൽ വച്ചാണ് നടുക്കുക.

അതായത് ഏത് ബട്ടൺ അമർത്തിയാലും
'കൈപ്പത്തി ' ക്ക് വോട്ട് പോകണം എന്ന് കമ്പനി തീരുമാനിച്ചാലും ചില മണ്ഡലങ്ങളിൽ കൈപ്പത്തി മെഷിനിൽ 3-)o സ്ഥാനത്ത് ആണെങ്കിൽ ചിലയിടത്ത് ഒന്നാം സ്ഥാനത്തോ 10-)o സ്ഥാനത്തോ ആയിരിക്കും.
അതിനാൽ സംഭവം പ്രായോഗികമല്ല .


4. ഓരോ ബൂത്തിലേക്കും പ്രത്യേകം മെഷിൻ നിർമ്മിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിച്ചു കൂടെ..?

നടക്കത്തില്ല. അതത് സ്ഥാനാർത്ഥികളുടെ ബൂത്ത് ഏജന്റുകളുടെ മുന്നിൽ വച്ച് .ട്രയൽ പരിശോദന നടത്തിയ ശേഷം മാത്രമേ തിരഞ്ഞെടുപ്പിന് മെഷിൻ സ്ഥാപിക്കുകയുള്ളു.

വാൽകഷ്ണമായി ഒരു കാര്യം കൂടെ ചേർത്ത് നിർത്താം  തോൽക്കുന്നവർക്ക് മുഖം രക്ഷിക്കാനുള്ള മാർഗ്ഗമായി മാത്രമേ...
EVM നെ പഴിക്കുന്നത് കാണാൻ പറ്റു.
അതായത്
"അങ്ങാടിയിൽ തോറ്റതിന് അമ്മയോട് "
എന്ന് പറയുന്നത് തന്നെ.

ഇനിയും അട്ടിമറി നടക്കും എന്ന് ഉറച്ച് വിശ്വസിക്കുന്നവർക്കും ഒരു വഴിയുണ്ട്.
മെഷിൻ ഉണ്ടാക്കുന്ന കമ്പനിയും , സകല ഉദ്യോഗസ്ഥരും , എതിർ സ്ഥാനാർത്ഥികളും
വോട്ടർമാരും ഒത്തുകളിച്ചു എന്നങ്ങ് കരുതുക.

അതാണ് തോൽവി മിത്രങ്ങളേ... പറഞ്ഞത്
നഹീന്ന് പറഞ്ഞാ നഹീന്ന്.... ഒന്ന് പോടോ ഹേ..
________________________________________

References


1. http://m.economictimes.com/news/politics-and-nation/heres-why-nobody-can-tamper-with-electronic-voting-machines/can-we-be-100-sure-of-evm-safety/slideshow/57650628.cms 

2. https://en.m.wikipedia.org/wiki/Electronic_voting_in_India 

No comments:

Post a Comment