അമേരിക്കൻ ബാങ്കുകളിൽ നിന്ന്
ഹാക്ക് ചെയ്തെടുത്ത
കോടികളുടെ സമ്പാദ്യം അഫ്രിക്കയിലേയും പാലസ്തീനിലേയും ദുരിതമനുഭവിക്കുന്ന അനേകായിരം സാധാരണക്കാർക്ക്
ദാനം ചെയ്ത മനുഷ്യസ്നേഹിയായ ഹാക്കർ.
ഒടുവിൽ പിടിക്കപ്പെട്ടപ്പോഴാകട്ടെ
പുഞ്ചിരിച്ചു കൊണ്ട്
തൂക്കുമരത്തിൽ കയറിയ പുഞ്ചിരിക്കുന്ന
ധീരനായ ഹാക്കർ . അങ്ങനെ പോകുന്നു
വിശേഷണങ്ങൾ.
വാസ്തവത്തിൽ പുഞ്ചിരിക്കുന്ന ഹാക്കർ
( smiling hacker / happy hacker ) എന്നറിയപ്പെടുന്നത്
Hamza bendelladj എന്ന അൾജീരിയൻ ഹാക്കറാണ്.
വർഷങ്ങളോളം അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗങ്ങളെയും ബാങ്കുകളെയും വട്ടം കറക്കിയ bendelladj - നെ Bangkok ൽ കയ്യാമം വച്ച് കൊണ്ടുവന്നപ്പോൾ അയാളുടെ മുഖത്ത് ഒരു നിറപുഞ്ചിരിയായിരുന്നു.
ഈ പുഞ്ചിരിയാണ് bendelladj ന് smiling hacker എന്ന ഇരട്ടപ്പേര് സമ്പാദിച്ച് നൽകിയത്.
SpyEye എന്ന banking Trojan horse നെ ഉപയോഗിച്ച് 200 - ൽ അധികം ബാങ്കുകളും 50 മില്ല്യണോളം കമ്പ്യൂട്ടറുകളും
bendelladj കീഴടക്കി.
പിന്നീട് ഇതിൽ നിന്ന് കരകയറാൻ മാത്രം
1 ബില്ല്യൺ ഡോളറിൽ അധികം
ബാങ്കുകൾക്ക് ചിലവാക്കേണ്ടിയും വന്നു.
ബാങ്കുകളിൽ നിന്നും കമ്പ്യൂട്ടറുകളിൽ നിന്നും അപഹരിച്ചെടുത്ത സാമ്പത്തികവും സ്വകാര്യവുമായ വിവരങ്ങൾ പലതും bendelladj വൻ തുകക്ക് മറിച്ച് വിറ്റു .
SpyEye യുടെ വകഭേദങ്ങൾ നിർമ്മിച്ച് സൈബർ കുറ്റവാളികൾക്ക് വിറ്റും bendelladj ഉം ടീമും കോടികളാണ് സമ്പാദിച്ചത്.
പക്ഷെ ഈ വസ്തുതകളിൽ നിന്ന് വ്യത്യസ്ഥമായി,
പാലസ്തീനികൾക്കും ആഫ്രിക്കൻ ജനങ്ങൾക്കും വേണ്ടി നിലകൊണ്ട bendelladj തൂക്കിലേറ്റപ്പെട്ടു എന്നാണ്
സോഷ്യൽ മീഡിയയിൽ അടക്കം വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്.[1]
എന്നാൽ bendelladj തൂക്കിലേറ്റപ്പെട്ടിട്ടില്ല.
തടവും പിഴയും മാത്രമാണ് ശിക്ഷയായി ലഭിച്ചത്.
അൾജീരിയയിലെ അമേരിക്കൻ സ്ഥാനപതി ഇക്കാര്യം സ്ഥിതീകരിച്ച് ട്വീറ്റ് ചെയ്യുക പോലും ഉണ്ടായി.
പക്ഷെ മാറ്റമൊന്നുമില്ല.
പിന്നീടും വ്യാജ വാർത്ത ലോകം ചുറ്റി.
'Smiling hacker' നെ തൂക്കിലേറ്റിയതായി
പ്രചരിപ്പിക്കപ്പെടുന്ന ചിത്രമാവട്ടെ, ഇറാനിൽ ഒരു ജഡ്ജിയെ വെടി വച്ച് കൊന്ന കേസിൽ തൂക്കിലേറ്റപ്പെട്ട
Majid kavousifar കൊലയാളിയുടേയും.[2]
Hamza bendelladj മോഷ്ടിച്ചതുക ആഫ്രിക്കയിലേയും പാലസ്തീനിലെയും ജനങ്ങൾക്ക് നൽകി എന്നതിനും തർക്കങ്ങൾ നിലനിൽക്കുന്നു.
കോടതിയിലാവട്ടെ bendelladj എങ്ങനെ തുക ചിലവാക്കി എന്ന് കണ്ടെത്തിയിട്ടുമില്ല.
____________________________________________
2.http://www.executedtoday.com/2011/08/02/2007-majid-hossein-kavousifar-tehran/
ഹാക്ക് ചെയ്തെടുത്ത
കോടികളുടെ സമ്പാദ്യം അഫ്രിക്കയിലേയും പാലസ്തീനിലേയും ദുരിതമനുഭവിക്കുന്ന അനേകായിരം സാധാരണക്കാർക്ക്
ദാനം ചെയ്ത മനുഷ്യസ്നേഹിയായ ഹാക്കർ.
ഒടുവിൽ പിടിക്കപ്പെട്ടപ്പോഴാകട്ടെ
പുഞ്ചിരിച്ചു കൊണ്ട്
"ഞാൻ ചെയ്തതിൽ തെറ്റൊന്നുമില്ല "എന്ന്വിളിച്ചു പറഞ്ഞ്
തൂക്കുമരത്തിൽ കയറിയ പുഞ്ചിരിക്കുന്ന
ധീരനായ ഹാക്കർ . അങ്ങനെ പോകുന്നു
വിശേഷണങ്ങൾ.
വാസ്തവത്തിൽ പുഞ്ചിരിക്കുന്ന ഹാക്കർ
( smiling hacker / happy hacker ) എന്നറിയപ്പെടുന്നത്
Hamza bendelladj എന്ന അൾജീരിയൻ ഹാക്കറാണ്.
വർഷങ്ങളോളം അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗങ്ങളെയും ബാങ്കുകളെയും വട്ടം കറക്കിയ bendelladj - നെ Bangkok ൽ കയ്യാമം വച്ച് കൊണ്ടുവന്നപ്പോൾ അയാളുടെ മുഖത്ത് ഒരു നിറപുഞ്ചിരിയായിരുന്നു.
ഈ പുഞ്ചിരിയാണ് bendelladj ന് smiling hacker എന്ന ഇരട്ടപ്പേര് സമ്പാദിച്ച് നൽകിയത്.
SpyEye എന്ന banking Trojan horse നെ ഉപയോഗിച്ച് 200 - ൽ അധികം ബാങ്കുകളും 50 മില്ല്യണോളം കമ്പ്യൂട്ടറുകളും
bendelladj കീഴടക്കി.
പിന്നീട് ഇതിൽ നിന്ന് കരകയറാൻ മാത്രം
1 ബില്ല്യൺ ഡോളറിൽ അധികം
ബാങ്കുകൾക്ക് ചിലവാക്കേണ്ടിയും വന്നു.
ബാങ്കുകളിൽ നിന്നും കമ്പ്യൂട്ടറുകളിൽ നിന്നും അപഹരിച്ചെടുത്ത സാമ്പത്തികവും സ്വകാര്യവുമായ വിവരങ്ങൾ പലതും bendelladj വൻ തുകക്ക് മറിച്ച് വിറ്റു .
SpyEye യുടെ വകഭേദങ്ങൾ നിർമ്മിച്ച് സൈബർ കുറ്റവാളികൾക്ക് വിറ്റും bendelladj ഉം ടീമും കോടികളാണ് സമ്പാദിച്ചത്.
പക്ഷെ ഈ വസ്തുതകളിൽ നിന്ന് വ്യത്യസ്ഥമായി,
പാലസ്തീനികൾക്കും ആഫ്രിക്കൻ ജനങ്ങൾക്കും വേണ്ടി നിലകൊണ്ട bendelladj തൂക്കിലേറ്റപ്പെട്ടു എന്നാണ്
സോഷ്യൽ മീഡിയയിൽ അടക്കം വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്.[1]
എന്നാൽ bendelladj തൂക്കിലേറ്റപ്പെട്ടിട്ടില്ല.
തടവും പിഴയും മാത്രമാണ് ശിക്ഷയായി ലഭിച്ചത്.
അൾജീരിയയിലെ അമേരിക്കൻ സ്ഥാനപതി ഇക്കാര്യം സ്ഥിതീകരിച്ച് ട്വീറ്റ് ചെയ്യുക പോലും ഉണ്ടായി.
പക്ഷെ മാറ്റമൊന്നുമില്ല.
പിന്നീടും വ്യാജ വാർത്ത ലോകം ചുറ്റി.
'Smiling hacker' നെ തൂക്കിലേറ്റിയതായി
പ്രചരിപ്പിക്കപ്പെടുന്ന ചിത്രമാവട്ടെ, ഇറാനിൽ ഒരു ജഡ്ജിയെ വെടി വച്ച് കൊന്ന കേസിൽ തൂക്കിലേറ്റപ്പെട്ട
Majid kavousifar കൊലയാളിയുടേയും.[2]
Hamza bendelladj മോഷ്ടിച്ചതുക ആഫ്രിക്കയിലേയും പാലസ്തീനിലെയും ജനങ്ങൾക്ക് നൽകി എന്നതിനും തർക്കങ്ങൾ നിലനിൽക്കുന്നു.
കോടതിയിലാവട്ടെ bendelladj എങ്ങനെ തുക ചിലവാക്കി എന്ന് കണ്ടെത്തിയിട്ടുമില്ല.
____________________________________________
References
1.http://www.bbc.com/news/technology-361010782.http://www.executedtoday.com/2011/08/02/2007-majid-hossein-kavousifar-tehran/

No comments:
Post a Comment