Breaking

Tuesday, March 14, 2017

പതജ്ഞലി 5G എന്താണ് സത്യം?

jio നൽകുന്നതിലും ആദായ നിരക്കിൽ
പതജ്ഞലി 5G സിം ഇറക്കുന്നു എന്നാണ്
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത. കൂടെ വളരെ ഉയർന്ന നിവാരമുള്ള
സ്മാർട്ട് ഫോണും ഉണ്ടത്രെ...
എന്നാൽ എന്താണ് സത്യം ?

വളരെ എളുപ്പത്തിൽ പൊളിച്ചടുക്കാവുന്ന വാർത്തയാണിത് കാരണം. പതജ്ഞലി ഇതുവരെ ടെലികമ്യൂണിക്കേഷൻ മേഖലയിലേക്ക് പ്രവേശിച്ചിട്ടില്ല. ഇത്തരമൊരു പ്രക്യാപനം അവർ നടത്തിയിട്ടുമില്ല. കൂടാതെ ലോകത്തെവിടെയും 5 G ഇരുവരെ കുറ്റമറ്റ രീതിയിൽ പൂർണ്ണ പ്രവർത്തനക്ഷമം ആയിട്ടുമില്ല. ഇന്ത്യയിൽ 5 G എത്താൻ ഇനിയും കാലം എടുക്കുമെന്ന് സാരം.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രം ഫോട്ടോഷോപ്പ് ചെയ്‌തതാണെന്ന് ആർക്കും മനസ്സിലാവുന്നതാണ്. അത് മനസ്സിലാവുന്നതിന് ആ ചിത്രത്തിലെ പിഴവുകൾ കാണിക്കുന്ന ചിത്രം താഴെ ചേർക്കുന്നു.

ഇതുപോലുള്ള വ്യാജവാർത്തകളിൽ വീഴാതിരിക്കുക. മാന്യവായനക്കാർ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കും എന്ന പ്രതീക്ഷയോടെ നിർത്തുന്നു നന്ദി.

No comments:

Post a Comment