Breaking

Sunday, April 2, 2017

Chenani-Nashri Tunnel - ഒരു മനോഹര എഞ്ചിനിയറിങ്ങ് അപാരത


Chenani-Nashri Tunnel ഇന്ത്യയുടെ അഭിമാന എഞ്ചിനിയറിങ്ങ് വിസ്മയം
2-3-2017 ന് ഇന്ത്യൻ പ്രധാനമന്ത്രി
ശ്രീ നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു.

ഹിമാലയം തുരന്നാണ് പാത നിർമ്മിച്ചത്
9.28 km നീളമുള്ള ഈ തുരങ്കം ഇന്ത്യയിലെ ഏറ്റവും വലിയ തുരങ്ക പാതയാണ്. ജമ്മു -ശ്രീനഗർ ദൂരം 30.11 Km കുറയാനും തന്മൂലം ഏകദേശം 27 ലക്ഷം രൂപയുടെ ഇന്ധനം പ്രതിദിനം ലാഭിക്കാനും ഈ പദ്ധതി വഴി ഇനി സാധിക്കും .

3720 കോടിയാണ് പദ്ധതിക്ക് ആകെ ചിലവായ തുക . സമുദ്രനിരപ്പില്‍നിന്ന് 1,200 മീറ്റര്‍ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ തുരങ്കം മഞ്ഞുവീഴ്ച്ച മൂലമുണ്ടാകുന്ന യാത്രാ കഷ്ടപ്പാടിനെ ചെറുക്കാനും,  വനപാതയിലെ യാത്ര ഒഴുവാക്കുന്നത് മൂലം വനസംരക്ഷണം നടത്താനും പര്യാപ്തമാണ്.

അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള ക്രമീകരണങ്ങളോടെയാണ് തുരങ്കം നിര്‍മിച്ചിരിക്കുന്നത് അതിനാൽ സമാന്തര പാതയും അവിടേക്ക് കടക്കാൻ പാതകളെ പരസ്പരം ബന്ധിപ്പിച്ച് 29 പ്രവേശന പാതകള്‍ നിര്‍മിച്ചിട്ടുണ്ട് കൂടാതെ പ്രധാന പാതയില്‍ ഓരോ എട്ട് മീറ്ററിലും ശുദ്ധവായു ലഭ്യമാക്കുന്നതിനുള്ള സജ്ജീകരണവും ടണലിലുണ്ട്.

പ്രകാശം നിയന്ത്രിക്കാനും ചൂട് തിരിച്ചറിയാനുള്ള സംവിധാനവും അപകട സാഹര്യങ്ങൾ നേരിടാൻ 150 മീറ്റർ ഇടവിട്ട് ഫോൺ സംവിധാനവും ക്യാമറകളും ടണലിന്റെ പ്രത്യേകതകളിൽ വരും.

ന്യൂ ഓസ്ട്രിയന്‍ ടണലിങ് മെത്തേഡ് (എന്‍എടിഎം) വഴി നിർമ്മിച്ച ടണൽ 100 %
വാട്ടർപ്രൂഫാണ് കൂടാതെ തുരങ്കത്തിൽ മൊബൈൽ തടസങ്ങളില്ലാതെ ഉപയോഗിക്കുകയും ചെയ്യാം
ആകെ മൊത്തം ചുരുക്കി പറഞ്ഞാൽ ഒരു മനോഹര എഞ്ചിനിയറിങ്ങ് അപാരത.
____________________________________

References : mathrubhoomi ,Hindustan times , Wikipedia

Picture courtesy : NDTV , GOOGLE

No comments:

Post a Comment