ആധുനിക ഇന്ത്യൻ സമൂഹം ഏറ്റവും ആവേശത്തോടെ ആഘോഷിക്കുന്ന ഉത്സവങ്ങളിൽ ഒന്നാണ് ഹോളി. ജാതി മത ചിന്തകൾക്ക് അപ്പുറത്ത് , എന്തിന് ദേശങ്ങൾ താണ്ടി അതിന്റെ സ്വാധീനം വർദ്ധിച്ചിരിക്കുന്നു.
US ഉം California യും Germany യും South Africa യും ഒക്കെ കടന്ന് ഹോളി സഞ്ചരിച്ചത് ഇതിന്റെ ഉദാഹരണമാണ്.
ഈ അവസരത്തിൽ വളരെ ചുരുക്കി ഹോളിയുടെ പിന്നിലെ പ്രധാന ഐതീഹ്യങ്ങൾ ഒന്ന് പങ്കുവെക്കാം എന്ന് തോന്നുന്നു .
1. പ്രഹ്ലാദന്റെ കഥ
മൂന്ന് ലോകങ്ങളും കീഴടക്കിയ അസുര രാജാവ്
ഹിരണ്യകശ്യപു അഹങ്കാരം കൊണ്ടൊരിക്കൽ ഒരു ഉത്തരവിട്ടു .
ഇന്നു മുതൽ ഭഗവാൻ വിഷ്ണുവിനു പകരം സകല ലോകവും തന്നെ ആരാധിക്കണം എന്ന വിചിത്രമായ ഉത്തരവ് !
ഹിരണ്യകശ്യപു വിൽ ഭയം പൂണ്ട് സകലരും ആ ഉത്തരവ് പാലിക്കുന്നു
ഒരേ.. ഒരാൾ ഒഴിച്ച് .അവനായിരുന്ന്നു ഹിരണ്യകശ്യപു വിന്റെ
പുത്രൻ പ്രഹ്ലാദന്റെ ഒരു അഞ്ചു വയസ്സുകാരൻ .!
പ്രഹ്ലാദന്റെ വധിക്കാൻ വരെ ഹിരണ്യകശ്യപു
ഉത്തരവിട്ടു എങ്കിലും വിഷ്ണു ശക്തിൽ അതെല്ലാം പരാജയമായി. ഒടുവിൽ സ്വസഹോദരി
'ഹോളിക'യുടെ സഹായത്തോടെ പ്രഹ്ലാദനെ വധിക്കാൻ ഹിരണ്യകശ്യപു തയ്യാറെടുത്തു.
അഗ്നിദേവൻ സമ്മാനിച്ച വസ്‌ത്രമണിഞ്ഞാൽ അഗ്നിക്കിരയാകില്ലെന്ന വരം ഹോളിഗയ്ക്കു പണ്ടൊരിക്കൽ കിട്ടിയിരുന്നു ഈ ശക്തി ഉപയോഗിച്ച് പ്രഹ്ലാദനമായി ഹോളിക തീയ്യിൽ ഇറങ്ങി.
എന്നാൽ ഒറ്റക്ക് തീയിലിറങ്ങിയാൽ മാത്രമേ വരത്തിന് നിലനിൽപ്പുള്ളു എന്ന നിബന്ധന നിലനിന്നിരുന്നു ,അതിനാൽ തൽക്ഷണം ഹോളിക മരിക്കുകയും പ്രഹ്ലാദനെ വിഷ്ണു രക്ഷിക്കുകയും ചെയ്യുന്നു.
പിന്നീട് നരസിംഹാവതാരം പൂണ്ട് അധർമ്മത്തിന്റെ അടയാളമായ ഹിരണ്യകശ്യപനെ വിഷ്ണു ഭഗവാൻ വധിക്കുകയും ചെയ്തു.
അധർമ്മത്തിനു മേൽ ധർമ്മം വിജയിച്ച ആ ദിവസം പിന്നീട് ഹോളിയായി ആഘോഷിക്കപ്പെട്ടു.
ഇന്നും ഹോളിയുടെ തലേ ദിവസം ഹോളിഗയെ കത്തിക്കുന്ന പതിവുണ്ട്. !
നാരായണ നാരായണ.. <3
2. രാധാ - കൃഷ്ണന്റെ കഥ
അമ്പാടിയിൽ കളിച്ചു കൊണ്ടിരുന്ന കണ്ണന് ഒരിക്കൽ ഒരു സംശയമുണ്ടായി
എന്താണ് തനിക്ക് മാത്രം കാർമുകിൽ വർണ്ണം
രാധ അങ്ങനെ അല്ലല്ലൊ..?
സംശയം കണ്ണൻ മാതാവ് യശോദയോട് ആവർത്തിക്കുന്നു..
ഇഷ്ടമുള്ള നിറത്തിൽ
കണ്ണന് രാധയെ കാണാൻ അന്ന് യശോദ അമ്മ പറഞ്ഞ മാർഗ്ഗമാണത്രേ...
ഈ നിറം വാരി എറിയുന്നത് !
രാധാ മാധവം
3. ശിവനും - കാമദേവനും
ശിവ പത്നി സതി തന്റെ പിതാവ് ദക്ഷൻ നടത്തിയ യാഗത്തിലെത്തുകയും അവിടെ വച്ച് അപമാനിതയാവുകയും യാഗാഗ്നിയിൽ ചാടി അത്മഹൂതി നടത്തുകയും ചെയ്തു. !
ഇതറിഞ്ഞ ശിവൻ കോപം കൊണ്ട് വിറച്ചു സകല ലോകവും നടുങ്ങി.ദക്ഷന്റെ യാഗം അഗ്നിക്ക് ഇരയായി. ശിവന്റെ കോപം അടങ്ങാതെ ലോകത്തിന് രക്ഷയില്ല എന്ന് മനസ്സിലാക്കിയ ദേവന്മാർ കാമദേവനെ സമീപിച്ചു...
ലോക രക്ഷക്ക് വേണ്ടി കാമദേവൻ
ശിവന്റെ ഉഗ്രതപസ് അലോസരപ്പെടുത്തി.
ഇത് കാമദേവനെ ഭസ്മമാക്കി
പിന്നീട് തെറ്റ് തിരിച്ചറിഞ്ഞ ശിവൻ
കാമദേവന് മരണമില്ല എന്ന വരം നൽകി.
ഇങ്ങനെ ലോക രക്ഷക്ക് വേണ്ടി സ്വജീവൻ നൽകിയ കാമദേവനെ സ്മരിക്കാനും ഹോളി ആഘോഷിക്കുന്നു.
ശംഭോ.. മഹാദേവ....
ഐതീഹ്യങ്ങൾ ഇനിയുമുണ്ടാവാം ശരിയോ തെറ്റോ കെട്ട് കഥകളോ ആവാം
അതിൽ നല്ലതിനെ സ്വീകരിക്കാം വേണ്ടാത്തതിനെ തള്ളാം.
സ്നേഹത്തിന്റെ വസന്തത്തെ വരവേൽക്കാനാവട്ടെ ഓരോ ഹോളിയും.
ആശംസകൾ .

No comments:
Post a Comment