Breaking

Saturday, March 11, 2017

എക്കോ ചേമ്പർ

എക്കോ ചേമ്പർ



നോട്ട് നിരോധനത്തെ തുടർന്ന്
'കഷ്ടപ്പെട്ട ജനത'
എങ്ങനെ BJP ക്ക്  വോട്ട് ചെയ്യും?

മോദി ഭരണത്തിൽ ജനങ്ങൾ എല്ലാം അസ്വസ്ഥരായിരുന്നല്ലൊ..!
പിന്നെങ്ങനെ ഇത്ര വലിയൊരു വിജയം BJP കൈവരിച്ചു ?

ഇത്രത്തോളം 'ത്യാഗം' സഹിച്ച വിപ്ലവ
പോരാളിയും ജനങ്ങളുടെ കണ്ണിലുണ്ണിയുമായ
ഇറോം ഷാർമിള എങ്ങനെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഒരു സ്വതന്ത്ര സ്ഥാനാർത്ഥിക്ക് കിട്ടുന്ന വോട്ടു പോലും കിട്ടാതെ തോറ്റു?
( 90 വോട്ടേ... :P )

പലരുടെയും സംശയങ്ങൾ ഇങ്ങനെ പോകുന്നു
അതെ അതെക്കുറിച്ച് തന്നെയാണ് പറഞ്ഞു വരുന്നത്.

ഇക്കഴിഞ്ഞ U.S പ്രസിഡന്റ് ഇലക്ഷനിൽ  ഡൊണാൾഡ് ട്രംബ് ജയിക്കുമെന്ന് ഒട്ടും പ്രതീക്ഷിക്കാതിരുന്ന
ട്രംബ് വിരുദ്ധന്റെ സംഭാഷണം വായിക്കാനിടയായി.

' Why lm voting for Donald Trump ' എന്ന ആ സമയത്തെ ഹിറ്റായി മാറിയ വാചകം 1.5 മില്ല്യണോളം പേർ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു എന്നാൽ അതിൽ
1 പോലും അയാളോ.. അയാളുടെ
അടുത്ത സുഹൃത്തുക്കളോ കണ്ടിരുന്നില്ല
എന്നാണ് പറയുന്നത്.

അവർ കണ്ടതാവട്ടെ മുഴുവൻ 'ഹിലരി ക്ലിന്റണ്' അനുകൂലമായ എഴുത്തുകളായിരുന്നു.
അതു കൊണ്ട് തന്നെ എങ്ങനെ ട്രംബ് ജയിച്ചു
എന്നതിൽ അവർക്ക് അതിയായ ആശ്ചര്യം ഉണ്ടായി !

അവരുടെ കാഴ്ച്ചപ്പാടിൽ അമേരിക്ക മൊത്തം
ട്രംബിനെതിരെ എഴുതുന്നു അതു കൊണ്ട് തന്നെ
അയാളുടെ വോട്ട് മാത്രമേ.. അയാൾക്ക് കിട്ടാൻ സാധ്യതയുള്ളു.. (എന്താലേ..)

ആ..ഇതു തന്നെയാണ് മുകളിൽ പറഞ്ഞ ചോദ്യങ്ങൾ ഉന്നയിക്കുന്നവർക്ക് സംഭവിക്കുന്നത് അവർ ഒരു 'എക്കോ ചേമ്പറിന്റെ'
ഉള്ളിലാണ് .

മാദ്ധ്യമ രംഗത്ത് പൊതുവേ ഉപയോഗിക്കാറുള്ള
ഒരു പദമാണ് എക്കോ ചേമ്പർ എന്നത്
ഒറ്റക്കും കൂട്ടമായും പറയുന്നത് പലതായി പലതവണ പ്രതിധ്വനിപ്പിക്കുന്ന ഒരു മുറിയോ ഹോളോ ഉണ്ടാവില്ലെ.. അതിന് സമാനം തന്നെ എന്ന് പറയാം.

ഇനിയിതിന്റെ മെക്കാനിസത്തിലേക്ക് കടക്കാം.
ഇപ്പറഞ്ഞ പോലെ സമാന ചിന്താഗതിക്കാരായ ഒരു കൂട്ടം ആളുകളുടെ ഒരു ചേമ്പറിലാണ് നമ്മൾ അകപ്പെട്ടിരിക്കുന്നത് എങ്കിൽ...
 ആ സർക്കിളിൽ / ചേമ്പറിൽ പറയുന്നത് /
ചർച്ച ചെയ്യുന്നത് സത്യമാണ് അതാണ് പൊതു ചിന്ത സത്യമാണെന്ന ധാരണ നമ്മിൽ രൂപപ്പെടും.

തുടക്കത്തിൽ ഒരാളിൽ നിന്നോ പലരിൽ നിന്നോ
രൂപപ്പെടുന്ന സംശയം പോസ്റ്റാവുന്നു അത് ആ സർക്കിളിൽ പലരും ആവർത്തിക്കുന്നു ഒടുവിൽ
വീണ്ടും സംശയം ഉന്നയിച്ച ആളിൽ തന്നെ അതെത്തുന്നു . ( എക്കോ )

മറ്റൊരാളിൽ നിന്ന് ഇതേ സംശയം കേട്ടതുകൊണ്ട് ഉന്നയിച്ച ആൾ സംശയം ദൃഡമാക്കുകയും വീണ്ടും അതേക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു പതിയെ ഈ എക്കോയുടെ ഉന്നതി / Amplitude കൂടുകയും ആ ചേമ്പറിൽ കടന്നു വരുന്ന എതിർ ശബ്ദങ്ങളും സത്യങ്ങളും കേൾക്കാതെ പോവുകയും ചെയ്യുന്നു.

ഒടുവിൽ ചേമ്പറിൽ വന്ന ഒരു ആശയത്തെ
അതേ വീക്ഷണകോണിലാണ് ലോകം മുഴുവൻ
കാണുന്നത് എന്ന തോന്നൽ രൂപപ്പെടുന്നു.
ഇതേ ആശയങ്ങൾ പ്രചരിപ്പിക്കുന്ന ബയാസ്ഡ്
മീഡിയകൾ ഇതിന്റെ ആക്കം കൂട്ടുന്നു.

ഇതേ കാര്യമാണ് നോട്ട് നിരോധന വിഷയത്തിലും
മോദി ഭരണത്തിന്റെ വിഷയത്തിലും
വിഘടന വാദി ഇറോം ഷാർമിള വിഷയത്തിലും
പല മലയാളികൾക്കും സംഭവിച്ചത്. സ്വാഭാവികമായും BJP രാഷ്ട്രീയത്തോട് വിയോജിപ്പുളള വലിയൊരു രാഷ്ട്രീയ ചേമ്പറിന്റെ അകത്താണ് നമ്മൾ..
അതു കൊണ്ട് തന്നെ യാഥാർത്യങ്ങൾ മനസ്സിലാകാതെ പോകുന്നു.

യാഥാർത്യങ്ങൾ മനസ്സിലാവുന്നില്ല എന്നതിന്റെ ഉദാഹരണങ്ങളാണല്ലൊ.. ജനങ്ങൾ കള്ളപ്പണത്തിനെതിരെ ഒന്നിച്ച് നോട്ട് നിരോധനത്തെ സ്വീകരിച്ചത് പലരും അറിയാതെ പോയതും . നോട്ട് നിരോധനത്തിനു ശേഷം നടന്ന തിരഞ്ഞെടുപ്പിൽ BJP കൈവരിച്ച വിജയം കണ്ട്
അന്തം വിട്ട് നിന്നതും !

അതു കൊണ്ട് തന്നെയാണല്ലൊ...
നാലു നേരവും പട്ടാളക്കാരെ കുറ്റം പറഞ്ഞ
ഇറോം ഷാർമിളയെ ചിലരെല്ലാം ചേർന്ന് ബിംബവൽക്കരിച്ചപ്പോൾ നോക്കി നിന്നതും .
സ്വന്തം നാട്ടിലെ ജനങ്ങൾക്കു പോലും വിലയില്ലാതെ നോട്ടക്കും താഴെ വോട്ട് കിട്ടി
ഷാർമിള ഷഡ്ജം കീറി നിന്നപ്പോൾ
അത് വലിയ അത്ഭുതമായി തോന്നിയതും ;)

ഇനിയാണ് പ്രധാന കാര്യം പറയാനുള്ളത് !
എങ്ങനെയാണ് ഈ  ചേമ്പറിൽ നിന്ന് പുറത്തു കടക്കുക ?

തർക്കിക്കാൻ വേണ്ടിയല്ല
'അറിയാൻ വേണ്ടി വായിക്കുക'
എന്നതാണ് ഇതിനുള്ള പ്രതിവിധി.
ഒരു വിഷയത്തിൽ വ്യത്യസ്ഥ രാഷ്ട്രീയ
സാമൂഹിക കാഴ്ച്ചപ്പാടുള്ളവരുടെ
വീക്ഷണങ്ങൾ വായിക്കുക.
വ്യത്യസ്ഥ മാദ്ധ്യമങ്ങൾ വായിക്കുക..
തുടങ്ങിയവ ചെറിയ പൊടികൈകളാണ്.
ഇതിനായ് നിങ്ങളുടെ സോഷ്യൽ/ പുറത്തുള്ള
ഫ്രണ്ട് സർക്കിൾ വലുതാക്കുക വ്യത്യസ്ത ചിന്താഗതിക്കാരെ കേൾക്കുക.

ഏറ്റവും സിമ്പിളായി പറഞ്ഞാൽ
" ചിന്തക്കുക ചിന്തകളുടെ
 കെട്ട് പൊട്ടിക്കുക "

_____________________________________
For External reading 

1. https://en.m.wikipedia.org/wiki/Echo_chamber_(media)

2. https://www.wired.com/2016/11/filter-bubble-destroying-democracy/

3. http://news.sky.com/story/social-media-echo-chamber-causing-political-tunnel-vision-study-finds-10755219

No comments:

Post a Comment