Breaking

Monday, February 27, 2017

ചന്ദ്രശേഖർ ആസാദ് - ഫെബ്രുവരി 27 മറക്കേണ്ട ദിനമല്ല


ഫെബ്രുവരി 27 അത് ഏതൊരു ദിനവും പോലെ മറക്കേണ്ട ഒരു ദിനമല്ല
ഓർക്കുകയും ആ ഓർമ്മകളാൽ സിരകളിൽ അഗ്നി  പടർത്തുകയും ചെയ്യേണ്ട പുണ്യ പാവന ദിനമാണ്.

ദേശസ്നേഹത്തിന്റെ തീച്ചൂളയിൽ സ്വയം ആഹുതി  ചെയ്ത ആസാദ് എന്ന ചന്ദ്രശേഖർ ആസാദ് ,ഭാരത മാതാവിന് വേണ്ടി  ബലിദാനിയായ ദിനമാണ് .

" ഇതുവരെ നിങ്ങളുടെ രക്തം തിളച്ചില്ല എങ്കിൽ നിങ്ങളുടെ സിരകളിലോടുന്നത്

ജലമാണ്. മാതൃരാജ്യത്തിന് സേവനം ചെയ്യാനല്ലങ്കിൽ പിന്നെന്തിനാണ് യുവാക്കളുടെ മാംസം "

ഈ വാക്കുകൾ സ്വാതന്ത്ര സമരത്തിലെ യുവാക്കളുടെ സിരകളിൽ അഗ്നി പടർത്താൻ ആസാദ് ഉപയോഗിച്ചതാണ്  .

1906 ജൂലൈ 23 ന് മധ്യപ്രദേശിലെ ഭവ്രയിലാണ്  ആസാദിന്റെ ജനനം .
അമ്മയുടെ ആഗ്രഹം  ചന്ദ്രശേഖറിനെ ഒരു സംസ്കൃത പണ്ഡിതനാക്കണം എന്നതായിരുന്നു അതിനായ് മകനെ ബനാറസ്സിൽ  അയച്ചു

എന്നാൽ ഇവിടെ വച്ച് ഭിൽസ് എന്നറിയപ്പെടുന്ന ഗോത്രവർഗ്ഗക്കാരുമായി സൗഹൃദം സ്ഥാപിച്ച ചന്ദ്രശേഖർ
അവരുടെ അമ്പും വില്ലും 
മറ്റും ഉപയോഗിക്കുന്ന ശൈലി സ്വായത്തമാക്കി. തുടർന്ന്,

15 മത്തെ വയസ്സിൽ ഗാന്ധി ജി യുടെ  നിസ്സഹകരണ പ്രസ്ഥാനത്തിൽ 
തന്റെ  പ്രവർത്തനം ആരംഭിച്ചു 
തുടർന്ന് ഒരു സമരത്തിന്റെയും കല്ലേറിന്റെയും
  പേരിൽ ചന്ദ്രശേഖർ അറസ്റ്റ് ചെയ്യപ്പെടുകയും കോടതിയിൽ ഹാജരാ  ക്കപ്പെടുകയും ചെയ്തു

അന്ന് കോടതിക്കൂട്ടിൽനിന്ന് ജഡ്ജിയുടെ ചോദ്യങ്ങൾക്ക്‌ ചന്ദ്ര  ശേഖർ നൽകിയ ഉത്തരങ്ങൾ ഏതൊരു സ്വാതന്ത്ര്യ  പ്രേമിയേയും ഇന്നും ആവേശം കൊള്ളിക്കുന്നവയാണ്.
ചോദ്യങ്ങളും ഉത്തരങ്ങളും ഇങ്ങനെ ആയിരുന്നു

എന്താണ് നിന്‍റെ പേര് ?  "ആസാദ്"‌ 
(The Free) 
അച്ഛന്‍റെ പേരോ ?  "സ്വാതന്ത്ര്യം"
വീട്       ?      "ജയിൽ"

ആ സംഭവത്തിന് ശേഷം
ഹിന്ദുസ്ഥാൻ ആകമാനം ആ വിപ്ലവകാരി 
ചന്ദ്രശേഖർ ആസാദ് / ആസാദ്  എന്നറിയപ്പെട്ടു.
അന്ന് 15 ചൂരൽ  പ്രഹരമായിരുന്നു കോടതി വിധിച്ച ശിക്ഷ
പക്ഷെ ആ  
ഓരോ പ്രഹരവും  പുറത്തു വീഴുമ്പോൾ  ഭാരത് മാതാ കീ ജയ് എന്ന്  ഉറക്കെ വിളിക്കുകയാണ് ചന്ദ്രശേഖർ ചെയ്തത്. 

കണ്ടു നിന്നവരിൽ ഇത് അമ്പരപ്പും, ആശ്ചര്യവും ഉളവാക്കി. പതിനഞ്ചാമത്തെ അടി കഴിഞ്ഞതോടെ കൂടെയുള്ളവർ ഈ യുവാവിനെ  തോളിലേറ്റി 

ആസാദ് കീ ജയ് 
ഭാരത്മാതാ കീ ജയ് 

എന്നിങ്ങനെ ഉറക്കെ വിളിച്ചു.
പിന്നീട് വിപ്ലവ മാർഗ്ഗത്തിലൂടെ
മാത്രമേ ഹിന്ദുസ്ഥാനെ സ്വതന്ത്രമാക്കാൻ  സാധിക്കൂ എന്ന വിശ്വാസ പ്രമാണം സ്വീകരിച്ച ആസാദ്
ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസ്സോസ്സിയേഷൻ, നൗജവാൻ ഭാരത് സഭ, കീർത്തി കിസ്സാൻ പാർട്ടി എന്നീ സംഘടനകളിൽ പ്രവർത്തിക്കുകയും ചെയ്തു.

സംഘടനാ പ്രവർത്തനത്തിന് ആവശ്യമായ പണം സ്വരൂപിക്കാൻ ആസാദും സംഘവും ആസൂത്രണം ചെയ്ത പദ്ധതിയാണ് പിന്നീട്
കാക്കോറി ഗൂഢാലോചന കേസ് എന്യനാണറിയപ്പെട്ടത്.

 1925 ഓഗസ്റ്റ് 9 ന് ഉത്തർപ്രദേശിലെ കാക്കോറിയിൽ നിന്ന് ആലം നഗറിലേക്ക് ബ്രിട്ടീഷ് പണവുമായി പുറപ്പെട്ട തീവണ്ടി വഴിക്കു വച്ച് പത്തോളം വിപ്ലവകാരികൾ അപായ ചങ്ങല വലിച്ച് നിർത്തി. 
തുടർന്ന് തീവണ്ടിയിലുണ്ടായിരുന്ന സേഫ് തകർത്ത് സർക്കാർ പണം തട്ടിയെടുത്തു. 

 ഈ സംഭവത്തെ തുടർന്നുണ്ടായ കാക്കോറി ഗൂഢാലോചന കേസിൽ രാംപ്രസാദ് ബിസ്മിലിനെ  അടക്കം
 മിക്ക പ്രതികളേയും അറസ്റ്റ് ചെയ്‌തെങ്കിലും  ആസാദിന്റെ  പൊടിപോലും പോലീസിന് കിട്ടിയില്ല. 

"ജീവനോടെ  ഒരിക്കലും ബ്രിട്ടീഷ് പോലീസിന് പിടികൊടുക്കില്ല"

എന്നതായിരുന്നു ആ ധീര ദേശപ്രേമിയുടെ പ്രതിജ്ഞകളിൽ ഒന്ന്,
അത് നടക്കുകയും ചെയ്തു

സഹപ്രവർത്തകരിൽ ഒരാൾ ഒറ്റുകൊടുക്കേണ്ടി വന്നു ആസാദിനെ പോലീസിനൊന്ന് കണി കാണാൻ 
1931 ഫെബ്രുവരി 27ന് അലഹബാദിലെ ആൽഫ്രെഡ് പാർക്കിൽ വച്ച് പൊലീസ് അദ്ദേഹത്തെ വളഞ്ഞു. സുഖ്ദേവ് രാജ് എന്ന സഹപ്രവർത്തകനെ കണ്ട് സംസാരിക്കാനായിരുന്നു ചന്ദ്രശേഖർ ആൽഫ്രഡ് പാർക്കിലെത്തിയത്. 

എന്നാൽ ഒറ്റുകാരൻ പോലീസിന് വിവരങ്ങൾ നേരത്തേ കൈമാറിയിരുന്നു. 
പൂർണ്ണമായും പോലീസ് വളഞ്ഞിട്ടും കൈത്തോക്കു കൊണ്ട് ആസാദ് അവരെ നേരിട്ടു. 3 ബ്രിട്ടീഷ് പോലീസുകാരെ തൽക്ഷണം കാലപുരിക്കയച്ചു
ഒടുവിൽ രക്ഷപ്പെടാനുള്ള എല്ലാ മാർഗ്ഗങ്ങളും അടഞ്ഞു എന്നുറപ്പായപ്പോൾ 
അവസാനത്തെ നിറ സ്വന്തം ദേഹത്തിന് നൽകി ആസാദ് മാതൃപൂജ നടത്തി.
അന്തിമ ശ്വാസം വന്ദേമാതരം കൊണ്ട് മുഖരിതമാക്കി 

ആസാദിന്റെ മരണ ശേഷം
 ഭാരതീയരെ  അറിയിക്കാതെ മൃതദേഹം റാസുലാബാദ് ഘട്ട് എന്ന സ്ഥലത്തേക്ക് മരണാനന്തര ചടങ്ങുകൾക്കായി സർക്കാർ കൊണ്ടു പോയി. എന്നാൽ സംഭവറിഞ്ഞ ജനങ്ങൾ ആൽഫ്രഡ് പാർക്കിനുമുന്നിൽ തടിച്ചു കൂടി ചന്ദ്രശേഖറിനെയും ഭാരതമാതാവിനെയും വാഴ്ത്തി മുദ്രാവാക്യം വിളിച്ചു.

" അമർ രഹേ ആസാദ്  
  ഭാരത് മാതാ കി ജയ് "

കാലം ഇത്ര കഴിഞ്ഞിട്ടും.
ഇന്നും ആസാദ് ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രത്തിലെ ഉദിച്ചു നിൽക്കുന്ന വിപ്ലവ നക്ഷത്രം തന്നെയാണ്.
ആയതിനാൽ തന്നെ
ഫെബ്രുവരി 27 അങ്ങനെ മറക്കേണ്ട ദിനമല്ല.
_________________________

References


2 comments: